എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
പാലക്കാട് ജില്ലയിൽ എഐവൈഎഫിനെ വളർത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച സഖാവാണ് ഷാഹിന മണ്ണാർക്കാടെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അനുസ്മരിച്ചു. അചഞ്ചലമായ പാർട്ടിക്കൂറും സംഘാടനമികവും സഖാവ് ഷാഹിനയുടെ പ്രത്യേകതയായിരുന്നു.
യുവജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിരവധി സമരങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സഖാവ് അവസാന നിമിഷം വരെ കർമ്മ നിരതയായിരുന്നു.
എഐവൈഎഫിന്റെ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകുന്നതിലും സഖാക്കളെ സംഘടിപ്പിക്കുന്നതിലും എന്നും മാതൃക പരമായി സഖാവ് പ്രവർത്തിച്ചു. സമരവും സഹനവും സംഘടനാശേഷിയും സഖാവിന്റെ മുഖ മുദ്രയായിരുന്നു. ഭഗത്സിംഗ് ഫോഴ്സിന്റെ ജില്ല ചുമതല നിർവഹണത്തിൽ കാണിച്ച ജാഗ്രതയും കണിശതയും ഷാഹിനയുടെ സംഘാടന മികവിന്റെയും കർമ്മ ശേഷിയുടെയും ഉത്തമ ഉദാഹരണമായിരുന്നുവെന്നും എൻ അരുൺ അനുശോചന സന്ദേശത്തിൽ അറിയിച്ചു.