ചാനൽ റേറ്റിംഗിനും പരസ്യത്തിനും പണത്തിനും വേണ്ടി എന്ത് അസംബന്ധവും വാർത്തയാക്കുമെന്ന അവസ്ഥ അപകടകരമാണെന്ന് വിമർശിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ രംഗത്ത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം ആവശ്യപ്പെട്ട് നൽകിയ മെമ്മോറാണ്ടം സർക്കാർ ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ സൃഷ്ടിച്ച് റേറ്റിംഗ് കൂട്ടുവാനുള്ള ചാനലുകളുടെ ശ്രമം അപലപനീയമാണ്. അസംബന്ധങ്ങൾ കെട്ടിച്ചമിക്കുന്ന മാധ്യമ ധർമ്മത്തെ അംഗീകരിക്കാനാവില്ല ഇത്തരം മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകണം എന്നും എൻ അരുൺ വ്യക്തമാക്കി. ഫ്സ് ബുക്ക് പോസ്റ്റിലൂടെയാണ് എൻ അരുൺ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന് അപകീർത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം മാധ്യമ സ്ഥാപനങ്ങൾക്കുള്ളത്. അതിനാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഇത്തരം മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണതയെ മാധ്യമ സ്വാതന്ത്ര്യമെന്നോ മാധ്യമ ധർമ്മമെന്നോ വിശേഷിപ്പിക്കാൻ സാധിക്കില്ല.
വയനാട് മുണ്ടകൈ ദുരിതബാധിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകർക്കുന്നവിധത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഒരു നാടിനെ പടുത്തുയർത്താൻ കേരളം ശ്രമിക്കുമ്പോൾ ടിആർപി റേറ്റിംഗ് മുന്നിൽ കണ്ട് മുന്നോട്ടു വരുന്ന മാധ്യമങ്ങളെ ജനങ്ങൾ തിരിച്ചറിയണം. മാധ്യമങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തെ ദുരന്തമേഖലയിൽ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങൾ ചെയ്‌തത്. വാർത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാർത്ഥ്യം പുറത്തുവന്നിട്ടും പത്ര-മാധ്യമങ്ങൾ ഈ കള്ളക്കഥയ്‌ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഉണ്ടായത്. കോടതിയിൽ സർക്കാർ സമർപ്പിച്ച കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം സർക്കാർ ചെലവഴിച്ച പണമെന്ന നിലയിൽ ഒരുകൂട്ടം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ ആരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വ്യാജ വാർത്തകൾ തിരിച്ചറിയുക.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം ആവശ്യപ്പെട്ട് നൽകിയ മെമ്മോറാണ്ടം സർക്കാർ ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ അസംബന്ധമാണ്. വാർത്തകൾ സൃഷ്ടിച്ച് റേറ്റിംഗ് കൂട്ടുവാനുള്ള ചാനലുകളുടെ ശ്രമം അപലപനീയമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ.
ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-
“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:
“2. Assessment of Response and Relief as per SDRF norms”
അതായത് എസ്‍ ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ്
ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.
മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.
വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണം.