മാധ്യമപ്രവർത്തകയ്ക്കെതിരെ പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി സംസാരിച്ച സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. തന്നെ വിമർശിക്കുന്നവരെയും, തനിക്കെതിരെ എതിർ ശബ്ദം ഉയർത്തുവരെയും ഭീഷണിയുടെ സ്വരത്തിലാണ് സുരേഷ് ഗോപി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേഷ് ഗോപിക്കെതിരെ എൻ അരുൺ പ്രതികരിച്ചത്.
സുരേഷ് ഗോപി അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു അതിന്റെ പെരുമാറ്റത്തെ ചുണ്ടിക്കാണിച്ചത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിവരം ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് ഭീഷണിയുടെ സ്വരത്തിലാണ് പൊതുസ്ഥലത്ത് പെരുമാറിയത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സുരേഷ് ഗോപി നായകനായ ഈ സിനിമയിൽ ചുള്ളിക്കാട് കാണിച്ച ഭാവം തന്നെയാണ് ഇപ്പോൾ Real ആയ പെരുമാറ്റമായി സുരേഷ് ഗോപി നടത്തിയത്.അതിനെ പുത്രി വാത്സല്യമായൊക്കെ സാമാന്യ ബോധമുള്ളവർക്ക് കാണാനാകില്ല. തന്നെ വിമർശിക്കുവാൻ ,എതിർ സ്വരം രേഖപ്പെടുത്തുവാൻ നീയാര് എന്ന അഹങ്കാരം , Superiority complex, ചെറിയ ഒരു ഭീഷണി അതാണ് താരത്തിൻ്റെ മുഖത്തും കൈകളിലും അവിടെ വ്യക്തമായത്.ആ മാധ്യമ പ്രവർത്തക ഒരു പ്രാവശ്യം തട്ടിമാറ്റിയ കൈകൾ വീണ്ടും തോളിലേക്ക് ചെല്ലുമ്പോൾ മനസ്സിലാകുന്നത് അതു തന്നെയാണ്.ഇന്നു കണ്ടതും അതേ അഹങ്കാരവും ധാർഷ്ട്യവും തന്നെ .