മൂവാറ്റുപുഴ: കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിഖ്യാതമായ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയെ ആസ്പദമാക്കി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ അരുൺ സംവിധാനം ചെയ്യുന്ന നാടക ഇന്ന് അരങ്ങിലെത്തും. വൈകിട്ട് 6 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിലാണ് മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടക്കത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്.
എൽദോസ് യോഹന്നാൻ ആണ് നാടകത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സാമ്പ്രദായിക നാടക അവതരണ രീതികളിൽ നിന്നും വ്യത്യസ്തമായ ശൈലിയിൽ ആയിരിക്കും മുച്ചീട്ടു കളിക്കാരന്റെ മകൾ അരങ്ങിൽ എത്തുന്നതെന്ന് സംവിധായകൻ എൻ അരുൺ വ്യക്തമാക്കി.