Sunday, November 24, 2024
spot_imgspot_img
HomeKeralaസോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: മാത്യു കുഴൽനാടന് എതിരെ ഡിജിപിക്ക് പരാതി നൽകി എൻ അരുൺ

സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: മാത്യു കുഴൽനാടന് എതിരെ ഡിജിപിക്ക് പരാതി നൽകി എൻ അരുൺ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനത്തെ കുറിച്ച് എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ വസ്തുത വിരുദ്ധ അവകാശവാദം ചൂണ്ടിക്കാട്ടിയതിനു തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകി. താൻ നടത്തിയ മൂവാറ്റുപുഴ നഗര വികസനം എന്ന പേരിൽ മുൻ എം എൽ എ എൽദോ എബ്രഹാം നടത്തിയ പ്രവർത്തനങ്ങൾ ആണ് മാത്യു ഉയർത്തി കാട്ടിയത്.

ഇത് വസ്തുതാവിരുദ്ധമാണ് എന്ന് മൂവാറ്റുപുഴ എൽഡിഎഫ് കൺവീനർ കൂടിയായ എൻ അരുൺ പ്രസ്താവനയിൽ ചൂണ്ടി കാട്ടിയിരുന്നു. ഇതേ തുടർന്നു എൻ അരുണിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൻ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും കോൺഗ്രസ്സ് സൈബർ ഗുണ്ടകൾ നടത്തി. ഇതേതുടർന്നാണ് എൻ അരുൺ ഡിജിപിയ്ക്കും സൈബർ സെല്ലിലും പരാതി നൽകിയത്.

വർഷങ്ങളായി പൊതുരം​ഗത്ത് പ്രവർത്തിക്കുന്ന തനിക്കെതിരെ മാനഹാനിയുണ്ടാകും വിധത്തിലുള്ള പ്രചരണങ്ങളാണ് മാത്യു കുഴൽനാടനും സംഘവും നടത്തുന്നതെന്ന് എൻ അരുൺ പരാതിയിൽ കൂട്ടിച്ചേർത്തു. വ്യാജ ഫേസ്ബുക്ക് ലിങ്കുകളും യുആർഎൽ നമ്പറും ഉൾപ്പെടെയുള്ള രേഖകൾ മൂവാറ്റുപുഴ എസ്എച്ച്ഒക്ക് സമർപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും, സോഷ്യൽ മീഡിയ ടീമിനെ ഉപയോ​ഗിച്ച് വ്യാജ അക്കൗണ്ടിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന മാത്യു കുഴൽനാടൻ എംഎൽഎ ക്ക് എതിരെ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares