Saturday, November 23, 2024
spot_imgspot_img
HomeKerala‌ബിവറേജസ് കോർപറേഷനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരമാക്കുവാനുള്ള നിക്കത്തിൽ നിന്നും കോർപറേഷൻ പിന്മാറണം: എൻ അരുൺ

‌ബിവറേജസ് കോർപറേഷനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരമാക്കുവാനുള്ള നിക്കത്തിൽ നിന്നും കോർപറേഷൻ പിന്മാറണം: എൻ അരുൺ

ബിവറേജസ് കോർപറേഷനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരമാക്കുവാനുള്ള നിക്കത്തിൽ നിന്നും കോർപറേഷൻ പിന്മാറണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ആവശ്യപ്പെട്ടു. നിലവിൽ റാങ്ക് ലിസ്റ്റുള്ള തസ്തികയിലേക്കടക്കം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് വാർത്തകളിൽ പ്രചരിക്കുന്നത്. ഇത് റാങ്ക് ലിസ്റ്റിലുള്ള നിരവധിയായ ചെറുപ്പക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വാർത്ത സത്യമാണെങ്കിൽ തീരുമാനത്തിൽ നിന്നു പിന്മാറണമെന്നും, വാർത്ത യാഥാർത്ഥ്യവിരുദ്ധമാണെങ്കിൽ അത് വ്യക്തമാക്കണമെന്നും എൻ. അരുൺ ആവശ്യപ്പെട്ടു. എഐവൈഎഫ് കണ്ണുർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു എൻ അരുൺ. ജില്ലാ പ്രസിഡന്റ്‌ കെ ആർ ചന്ദ്രകാന്ത്‌ അദ്ധ്യക്ഷതവഹിച്ചു എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അഡ്വക്കേറ്റ് പി അജയകുമാർ പി എ ഇസ്മയിൽ, പ്രണോയി വിജയൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ വി സാഗർ സ്വാഗതം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares