Thursday, November 21, 2024
spot_imgspot_img
HomeKeralaസംഘപരിവാർ പ്രത്യയശാസ്ത്രം കൊണ്ട് കേരളത്തെ തകർക്കുവാൻ ശ്രമം: എൻ അരുൺ

സംഘപരിവാർ പ്രത്യയശാസ്ത്രം കൊണ്ട് കേരളത്തെ തകർക്കുവാൻ ശ്രമം: എൻ അരുൺ

കട്ടപ്പന: പ്രബുദ്ധ കേരളത്തെ സംഘപരിവാർ ഇസം എന്ന നെറികെട്ട പ്രത്യയശാസ്ത്രം കൊണ്ട് തകർക്കുവാനുളള ബോധപൂർവമായ ശ്രമമാണ് രാജ്യം ഭരിക്കുന്ന മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ. കട്ടപ്പനയിൽ നടക്കുന്ന എഐവൈഎഫ് ഡെമോക്രാറ്റിക്ക് സ്ട്രീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകകയായിരുന്നു എൻ അരുൺ.

മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുളള കേരളം 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി കൈ ഉയർത്തുവാൻ ഒരു എംപിയെ പോലും വിജയിപ്പിച്ചു വിടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും, അതുപോലെ തന്നെ വർഗീയ മത തീവ്രവാദികളെ മാത്രമല്ല അത്തരത്തിലുള്ള വിദ്വേഷത്തിന്റെ വിഷവിത്തുകൾ ഈ മണ്ണിൽ പാകുവാൻ ശ്രമിക്കുന്നവരെയെല്ലാം കേരളത്തിലെ മതേതരത്വ മനസുകൾ അകറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയേയും സാമൂഹ്യ നീതിയേയും ജനാധിപത്യമൂല്യങ്ങളെയും അട്ടിമറിക്കുന്ന നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ ബഹുസ്വരത നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും യോജിച്ചമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന കാലഘട്ടത്തിലാണ് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിലും അടുത്ത ദിവസവും എഐവൈഎഫ് ഈ ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്.

കട്ടപ്പനയിൽ നടന്ന സമ്മേളനത്തിൽ സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി അധ്യക്ഷനായിരുന്നു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയിസ് സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സിപിഐ സം സ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി എസ് അഭിലാഷ് എന്നിവർ സംസാരിച്ചു. എഐവൈഎഫ് കട്ടപ്പന മണ്ഡലം സെക്രട്ടറി വി ടി ഷാൻ, എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം ആശ ആന്റണി, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സനീഷ് മോഹനൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി കെ ധനപാൽ, സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യു, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഭവ്യ കണ്ണൻ, ആനന്ദ് വിളയിൽ, സുരേഷ് പള്ളിയാടി തുടങ്ങിയവർ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares