തൃപ്പൂണിത്തുറ: ജനകീയതയും ലാളിത്യവുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു. എഐഎസ്എഫ്- ബാലവേദി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ 2023-24 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ വിദ്യാത്ഥികൾക്കും ഇടപെടാനുള്ള അവസരം ഉണ്ടാകണം.
സ്നേഹവും സൗഹാർദ്ദവും കാരുണ്യവുമുള്ളവരുമായി വിദ്യാർത്ഥി സമൂഹം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഭാസംഗമത്തിൽ എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്രീഹരി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം പ്രശസ്ത മിമിക്രി -സിനിമാതാരം സാജു നവേദയ നിർവ്വഹിച്ചു. ‘ഉന്നത വിദ്യാഭ്യാസത്തെ അവസരങ്ങൾ ‘ എന്ന വിഷയത്തെക്കുറിച്ച് മഹിളാസംഘം മണ്ഡലം പ്രസിഡൻ്റ് അഡ്വ. ദീപ്തി പ്രസേനൻ പ്രഭാഷണം നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി എ കെ സജീവൻ, ജി ല്ലാ കൗൺസിൽ അംഗങ്ങളായ പി വി ചന്ദ്രബോസ്, മല്ലിക സ്റ്റാ ലിൻ, എ ഐ വൈ എഫ് ജി ല്ലാ സെക്രട്ടറി കെ ആർ റെനീ ഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സുർജിത്ത്, മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്ര ട്ടറി ദിഷാ പ്രതാപൻ, എഐ വൈഎഫ് മണ്ഡലം സെക്രട്ടറി ടി കെ ജയേഷ്, എഐടിയുസി മണ്ഡലം ട്രഷറർ ശശി വെള്ള ക്കാട്ട്, സി പി ഐ തൃപ്പൂണിത്തുറ ലോക്കൽ സെക്രട്ടറി കെ കെ സന്തോഷ്, ബാലവേദി മണ്ഡ ലം സെക്രട്ടറി ഭാരതി എസ്സ് എന്നിവർ സംസാരിച്ചു.