Friday, November 22, 2024
spot_imgspot_img
HomeKeralaകലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായ നടപടി പ്രഹസനമാകരുത്: എൻ അരുൺ

കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായ നടപടി പ്രഹസനമാകരുത്: എൻ അരുൺ

കളമശ്ശേരി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കുവാൻ ശ്രമിച്ചവർക്കെതിരായ നിയമ നടപടി പ്രഹസനമാകരുതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ.

കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ ഇടതു വിരുദ്ധ ശക്തികൾക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാത്രമാണ് കേന്ദ്ര മന്ത്രി അടക്കമുള്ള സംഘപരിവാർ പ്രവർത്തകരും ഇടതു വിരുദ്ധരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണകൾ പ്രചരിപ്പിച്ചത്.

ഇവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടായില്ലെങ്കിൽ മതേതര കേരളത്തിൽ കലാപങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ജനജാഗ്രത സദസ്സിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി എ നിസാമുദ്ധീൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന കൗൺസിൽ അം​ഗം ഡിവിൻ കെ ദിനകരൻ, സിപിഐ കളമശ്ശേരി മണ്ഡലം സെക്രട്ടറി പി കെ സുരേഷ്, കേരള മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സിജി ബാബു , കെ ആർ പ്രതീഷ്, റോക്കി ജിബിൻ, കെ എ അൻഷാദ്, സി എ ഫയാസ്, വി എ ഷബീർ, സിപിഐ കളമശ്ശേരി ലോക്കൽ സെക്രട്ടറി കെ എം ഇസ്മയിൽ, ഷൈനി മോഹനൻ എന്നിവർ പ്രസംഗിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares