Thursday, November 21, 2024
spot_imgspot_img
HomeKeralaകലാലയങ്ങളില്‍ സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ബാധ്യതയുണ്ട്: എന്‍ അരുണ്‍

കലാലയങ്ങളില്‍ സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ബാധ്യതയുണ്ട്: എന്‍ അരുണ്‍

തൃശൂര്‍: കേരളത്തിലെ ക്യാംപസുകളില്‍ സംഘടനാസ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആ ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് എ ഐ എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് നടത്തിയ വിദ്യാര്‍ത്ഥീമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെഴുതുന്നതിനും ചരിത്രാതീലകാലത്തേയ്ക്ക് കൊണ്ടുപോകാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പുരോഗമന-ജനാധിപത്യ-മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാലയങ്ങളില്‍ സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുക, സര്‍വ്വകലാശാലകളില്‍ ഏകീകൃത പ്രവേശന-പരീക്ഷാ കലണ്ടര്‍, ഫീസ് ഘടന എന്നിവ ഏര്‍പ്പെടുത്തുക, തുല്യതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അര്‍ജ്ജുന്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സി.അംഗം ടി പ്രദീപ്കുമാര്‍, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീര്‍, ഇപ്റ്റ ദേശീയ കൗണ്‍സില്‍ അംഗം വൈശാഖ് അന്തിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് സ്വാഗതവും കെ എസ് അഭിറാം നന്ദിയും പറഞ്ഞു. എ ഐ എസ് എഫ് ജില്ലാ നേതാക്കളായ മിഥുന്‍ പോട്ടക്കാരന്‍, കൃഷ്ണ എം ആര്‍, ഋത്വിക്ക് ടി ആര്‍, അരവിന്ദ് കൃഷ്ണ, രാഖില്‍ രാധാകൃഷ്ണന്‍, ശിവപ്രിയ പി, അമൃത സുദേവന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares