അൻസിൽ 9-ാo രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വാടാനപ്പള്ളി സെന്ററിൽ നടന്ന പതാക ഉയർത്തലും പുഷ്പാർച്ചനയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നിർവഹിച്ചു. സമൂഹത്തിൽ നിന്ന് കഞ്ചാവ് മയക്കുമരുന്ന് അടക്കമുള്ള ലഹരിമാഫിയകളെ നീക്കം ചെയ്യുന്നതിനു വേണ്ടി സഖാവ് അൻസിലിന്റെ പ്രസ്ഥാനം എഐവൈഎഫ് എന്നും മുന്നിലുണ്ടാകുമെന്ന് എൻ അരുൺ വ്യക്തമാക്കി.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടില്‍ സ്വാഗതവും പ്രസിഡന്റ് രമേശ് എളവള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിൻ സെക്രട്ടറി ബിജു വാടാനപ്പള്ളി നന്ദി രേഖപ്പെടുത്തി. സഖാക്കൾ രാഗേഷ് കണിയാംപറമ്പിൽ പ്രസാദ് പറേരി ബിനോയ് ഷബീർ വികെ വിനീഷ് കനിഷ്കൻ വലൂർ കെ അഖിലേഷ് വൈശാഖ് അന്തിക്കാട് വി ആർ മനോജ് എന്നിവർ പങ്കെടുത്തു. പുഷ്പാർചനയ്ക്ക് ശേഷം എഐവൈഎഫ് നേതൃത്വം അൻസിലിന്റെ ഭവനത്തിൽ സന്ദർശനം നടത്തി.