തൃശ്ശൂർ:സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ തൊഴിൽ അവസരങ്ങൾ നിഷേധിച്ചും സൈനിക മേഖലയിൽ അടക്കം കരാർ വ്യസ്ഥകൾ നടപ്പാക്കിയും ചെറുപ്പക്കാരുടെ തൊഴിൽ അവസരങ്ങൾ കേന്ദ്ര ഗവണ്മെന്റ് ഹനിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ജീവിത സംരക്ഷണം ഉറപ്പ് വരുത്താനായി നടപ്പാക്കി വരുന്ന സംവരണ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്ത് സാമൂഹ്യനീതി സംരക്ഷിക്കുവാൻ ശക്തമായ യോജിച്ച പ്രതിരോധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
ഈ മാസം ഇരുപത്തിയഞ്ചാം തീയതി പാർലിമെൻ്റിലേക്ക് എഐവൈഎഫ് – എഐഎസ്എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും എഐവൈഎഫ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പ്രവർത്തന രേഖ അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ വിനീഷ് , കനിഷ്കൻ വല്ലൂർ, ലിനി ഷാജി, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി മീനുട്ടി, സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്ന് സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു.