കാസർകോട്: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്നെന്നും എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സേവ് മാര്‍ച്ചിന്റെ വടക്കന്‍ മേഖല കാല്‍നട ജാഥയില്‍ കാസര്‍കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കണേണ്ട മറ്റൊന്നാണ് അരോഗ്യ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തീവെട്ടിക്കൊള്ള. ആ ചൂഷണത്തെ കണ്ടില്ലെന്ന് നടിച്ചിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയില്‍ സ്വകാര്യ ശക്തികള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ സാധാരണക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ സാധാരകണ ജനങ്ങളുടെ ജീവനെ മുന്‍നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊളയ്ക്ക് ശക്തമായ നിയമനടപടി ഓര്‍ഡിനന്‍സിലൂടെ തന്നെ നടപ്പാക്കേണ്ടതാണ്. ഒരേ ചികിത്സയ്ക്ക് ഒരേ മരുന്നുകള്‍ക്ക് പലതരം വിലകളാണ് കേരളത്തിലെ വിവിധ ആശുപത്രികള്‍ ചുമത്തിക്കൊണ്ടിരിക്കുന്നത്. ഒരേ സര്‍ജറിക്ക് ഒരേ ചികിത്സയ്ക്ക് മിക്ക ആശുപത്രികളും തോന്നുന്ന രീതിയില്‍ തുക ചുമത്തിക്കൊണ്ടിരിക്കുകയാണ്.
ജീവന്‍ സംരക്ഷിക്കാനുള്ള വെപ്രാളത്തില്‍ വരുന്ന നിസ്സഹായരായ മനുഷ്യരുടെ മേലാണ് ഈ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത്. ലാഭം മാത്രം മുന്നില്‍ കണ്ട് വലിയ നെറികേട് തന്നെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ മെഡിക്കല്‍ ഓര്‍ഡിനന്‍സിനൊപ്പം ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയമാണിത്. അതിനായി ഒരു പുതിയ ഓര്‍ഡിനന്‍സ് ഇറക്കി തന്നെ സ്വകാര്യ മേഖലയിലെ കുത്തകകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എന്‍ അരുണ്‍ പറഞ്ഞു.
ഒരുമിച്ച് നടക്കാം വര്‍ഗീയതയ്ക്ക് എതിരെ ഒന്നായ് പൊരുതാം തൊഴിലുനുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കാല്‍നട ജാഥകളാണ് എഐവൈഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. കെ കെ സമദ് ജാഥാ ഡയറക്ടറായി, എന്‍ അരുണ്‍ ജാഥാ ക്യാപ്റ്റനായ വടക്കന്‍ മേഖല കാല്‍നട ജാഥയില്‍ കെ ഷാജഹാന്‍, പ്രസാദ് പറേരി, വിനീത വിന്‍സന്റ് എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരാണ്. ജാഥ ഇന്ന് കാസര്‍കേട് ജില്ലയില്‍ പര്യേടനം പൂര്‍ത്തിയാക്കി നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. വിവധ ഇടങ്ങളിലായ അവേശോജ്വല സ്വീകരണങ്ങളാണ് പ്രവര്‍ത്തകര്‍ വടക്കന്‍ മേഖല ജാഥയ്ക്ക് നല്‍കുന്നത്. കാഞ്ഞങ്ങാട് നടന്ന സ്വീകരണം സിപിഐ സംസ്ഥാന അസി: സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജിനുശങ്കർ അദ്യക്ഷത വഹിച്ചു ജി വിഷ്ണു, പ്രസാദ് പറേരി അജിത്ത് എം.സി സി.കെ ബാബുരാജ് എന്നിവർ സംസാരിച്ചു നീലേശ്വരത്ത് നടന്ന സ്വീകരണത്തിൽ പി. വിജയകുമാർ അദ്വക്ഷത വഹിച്ചു മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യ്തു സിപി ഐ ജില്ലാസെക്രട്ടറി സി.പി ബാബു വിനീതവിൻസെൻറ് കെ.വി രജീഷ് ധനീഷ് ബിരിക്കുളം ദിലീഷ് എന്നിവർ സംസാരിച്ചു ചെറുവത്തൂരിൽ നടന്ന സ്വീകരണത്തിൽ മുകേഷ്ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജാഥാ ഡയറക്ടർ കെ കെ സമദ് എ ഐ വൈ എഫ് ജില്ലാസെക്രട്ടറി എം ശ്രീജിത്ത് സി പി ഐ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ ‘ കെ കെ സോയ ടി നസീർ എന്നിവർ പ്രസംഗിച്ചു ജാഥാ ഡയറക്ടർ എൻ അരുൺ സ്വീകരണങ്ങൾക്ക് കേന്ദങ്ങളിൽ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു