ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി മുഴുവൻ ജനങ്ങളിലേക്കും എത്തേണ്ടത് വർത്തമാന കാലത്തിന്റെ അനിവാര്യതയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ആലുവ അദ്വൈദാശ്രമത്തിൽ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവും വിശ്വാസവും മനുഷ്യനെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുകയും ജാതിയതയുടെ പുതിയ ഭാവങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന വർത്തമാന കാലത്ത് ഗുരുദേവ ദർശനം പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്.
മനുഷ്യനെ മൃഗതുല്യമായി കണ്ടിരുന്ന ഒരു വ്യവസ്ഥിതിയെ മാറ്റിയെടുക്കുവാൻ
ഗുരുദേവ ദർശനങ്ങൾക്ക് സാധിച്ചുവെങ്കിൽ ആ മാർഗ്ഗം തന്നെ ഭേദങ്ങളില്ലാതെ അവലംബിക്കുവാൻ മതേതര സാംസ്കാരിക കേരളം തയ്യാറാകണമെന്നും എൻ അരുൺ പറഞ്ഞു.
ജസ്റ്റിസ് കെ ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു. ശ്രീമത്ഋതംബരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.