ഇടത് വിരുദ്ധത സിനിമകളില്‍ സജീവമാകുമ്പോള്‍ മൗനം ഭജിക്കുന്ന ഇടതുപക്ഷമെന്ന് മേനി നടിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. മലയാള സിനിമയില്‍ ഇടതുവിരുദ്ധത പ്രകടമാകുന്ന കാലത്ത് ഇത് ചൂണ്ടിക്കാട്ടാനോ വിഷയത്തില്‍ അഭിപ്രായം പറയാനോ തയ്യാറാകാത്ത ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്ന് സ്വയം പറയുന്ന സിനിമാ മേഖലയില്‍ ഉള്ളവരുടെ നടപടി പ്രതിഷേധാര്‍ഹമാണ്.
സമീപകാലത്ത് ഇടതു വിരുദ്ധ നിലപാടുകള്‍ ബോധപൂര്‍വ്വം സിനിമകളില്‍ തിരികി കയറ്റാന്‍ ശ്രമിക്കുന്നത് കാണുന്നുണ്ട്. അതിനോടൊപ്പം തന്നെ സംഘപരിവാര്‍ അജണ്ടയും അരാഷ്ട്രീയതയും തിരികി കയറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ഭാഗവത് അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് നന്ദി അറിയിച്ച് സിനിമ എത്തുമ്പോള്‍ ആ സിനിമകളുടെ ഭാഗമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്തിനാണ് കേരളത്തില്‍ ഒരു സിനിമയ്ക്ക് ആര്‍എസ്എസ് മേധാവിയ്ക്ക് നന്ദി എന്ന് ടൈറ്റില്‍ കാര്‍ഡില്‍ വയ്ക്കുന്നത്? എന്ന് അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി സര്‍ക്കാരിന്റെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ചുമതല വഹിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന ഘട്ടത്തില്‍ ഒരുവാക്കു പോലും ഉരിയാടുന്നില്ല. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആണെങ്കില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ ഇവിടെ ചിലര്‍ സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇടതുപക്ഷത്തിന് എതിരെ സിനിമകള്‍ വരുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് എന്തുകൊണ്ട് നിങ്ങള്‍ മിണ്ടുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പടച്ചുവിടുന്ന നുണകളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാന്‍ സാധിക്കില്ല. സംഘപരിവാര്‍-ഇടതുവിരുദ്ധ കൂട്ടുകെട്ട് മലയാള സിനിമയില്‍ സജീവമാകുമ്പോള്‍ അവരോട് ചേര്‍ന്നു നില്‍ക്കാനാണ് ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന പലരും തയ്യാറാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.