Tuesday, December 3, 2024
spot_imgspot_img
HomeKeralaമലബാർ മേഖലക്കും മലപ്പുറം ജില്ലക്കും പ്രത്യേക അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കണം; എഐവൈഎഫ്

മലബാർ മേഖലക്കും മലപ്പുറം ജില്ലക്കും പ്രത്യേക അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കണം; എഐവൈഎഫ്

മലപ്പുറം: എസ്.എസ്.എൽ.സി ഫലം വന്ന സാഹചര്യത്തിൽ പതിവ് പോലെ മലബാറിലെയും പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെയും പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് എഐവൈഎഫ്. പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണമെന്നും എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ വടക്കൻ മേഖല ക്യാപ്റ്റൻ എൻ അരുൺ പറഞ്ഞു. നിലവിലുള്ള പ്ലസ് ടു ബാച്ചുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് എൽ.ഡി.എഫ് സർക്കാർ ഇന്ന് എടുത്തിട്ടുള്ള തീരുമാനം ആശാവഹമാണെങ്കിലും ഇക്കാര്യത്തിന് ശാശ്വത പരിഹാരം അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇടത് വിരുദ്ധത സിനിമകളില്‍ സജീവമാകുമ്പോള്‍ മൗനം ഭജിക്കുന്ന ഇടതുപക്ഷമെന്ന് മേനി നടിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും എന്‍ അരുണ്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇടതുവിരുദ്ധത പ്രകടമാകുന്ന കാലത്ത് ഇത് ചൂണ്ടിക്കാട്ടാനോ വിഷയത്തില്‍ അഭിപ്രായം പറയാനോ തയ്യാറാകാത്ത ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്ന് സ്വയം പറയുന്ന സിനിമാ മേഖലയില്‍ ഉള്ളവരുടെ നടപടി പ്രതിഷേധാര്‍ഹമാണും അദ്ദേഹം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares