കയ്യൂർ സമര സേനാനിയും അനശ്വര വിപ്ലവകാരിയുമായ സഖാവ് ചൂരിക്കാടൻ കൃഷ്ണൻ നായരുടെ മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പുഷ്പചക്രം സമർപ്പിച്ചു. എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യ മാർച്ചിനോട് അനുബന്ധിച്ച് വടക്കൻ മേഖലയിൽ പര്യേടനത്തിനിടെയായിരുന്നു അനശ്വര രക്തസാക്ഷിയുടെ സമൃതി മഞ്പത്തിൽ എൻ അരുൺ പുഷ്പാർച്ചന നടത്തിയത്. അരുണിനോടൊപ്പം ജഥ ഡയറക്ടർ കെ കെ സമദ്, വൈസ് ക്യാപ്റ്റൻമാരായ കെ ഷാജഹാന്‍, പ്രസാദ് പറേരി, വിനീത വിന്‍സന്റ് എന്നിവരും പുഷ്പാർച്ചന നടത്തി.
പ്രായപൂർത്തി ആയില്ല എന്ന ഒറ്റ ഇളവ് കൊണ്ട് നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ധീര സഖാവാണ് അദ്ദേഹം എന്നും എൻ അരുൺ പറഞ്ഞു. സ്വന്തം ജീവൻ പോലും പണയം വെച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെയും ജന്മിവാഴ്ചയ്ക്കെതിരെയും സന്ധിയില്ലാതെ സമരം ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. സ്വന്തം ജീവൻ പണയം വെച്ചു കൊണ്ടായിരുന്നു സമര പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ചൂരിക്കാടൻ കൃഷ്ണൻ നായരെ പോലെയുള്ളവരാണ് പോയകാലത്ത് ഈ പ്രസ്ഥാനത്തെ നയിച്ചത് എന്നും ഇവരെപ്പോലെ ഉള്ളവരാണ് ഇന്നത്തെ തലമുറയ്ക്ക് ഊർജ്ജം പകർന്നു നൽകുന്നത് എന്നും അരുൺ പറഞ്ഞു. മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയുമായി എത്തുമ്പോൾ പോരാട്ടവീര്യം കൂടുതൽ കൂടുതൽ ഇരട്ടിക്കുവാണെന്നും വടക്കൻ മേഖല ജാഥ ക്യാപ്റ്റനായ എൻ അരുൺ വ്യക്തമാക്കി.