പറവൂർ: കോൺഗ്രസ്സിലും കാസ്റ്റിംഗ് കൗച്ച് നിരന്തരം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പവർ ഗ്രൂപ്പിൻ്റെ പ്രവർത്തനം കോൺസ്സിൽ സജീവമാണെന്നുമുള്ള എഐസിസി അംഗം സിമി റോസ്ബെൽ ജോണിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് ചുമതല ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ആവശ്യപ്പെട്ടു. എഐവൈഎഫ് പറവൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഘ്യാപിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധം കേരളത്തിൽ ഉടനീളം വ്യാപകമാക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡിവിൻ കെ ദിനകരൻ, ആൽവിൻ സേവ്യർ രേഖ ശ്രീജേഷ്, സിപിഐ മണ്ഡലം സെക്രെട്ടി എം ആർ ശോഭനൻ, നിമിഷ രാജു സിറാജ് എം എ, കെ എ അൻഷാദ് എന്നിവർ സംസാരിച്ചു.