Sunday, November 24, 2024
spot_imgspot_img
HomeKeralaവണ്ടിപ്പെരിയാർ കൊലപാതക കേസ് ജഡ്ജ്മെന്റ് റദ്ദാക്കണം: എൻ അരുൺ

വണ്ടിപ്പെരിയാർ കൊലപാതക കേസ് ജഡ്ജ്മെന്റ് റദ്ദാക്കണം: എൻ അരുൺ

ണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊല ചെയ്ത കേസിലെ പ്രതിയെ അതിവേഗ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെയും പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെയും ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും സർക്കാർ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്.

പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കീഴ്കോടതി വെറുതെ വിട്ടു എന്നുള്ളത് വളരെ ഗൗരവപൂർവ്വം കാണേണ്ടതാണെന്നും കുട്ടിക്ക് നീതി ലഭിക്കുവാൻ സർക്കാർ ശക്തമായി ഇടപെടണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറിൽ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശ്ശിച്ച ശേഷമാണ് ഇപ്രകാരം ആവശ്യപ്പെട്ടത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ കെ ജെ ജോയ്‌സും ഒപ്പമുണ്ടായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares