നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ സതാതൻ സൻസ്ഥ പ്രവർത്തകരായ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്ന് പേരെ വെറുതെ വിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതി ജഡ്ജി പി വി യാദവാണ് വിധി പുറപ്പെടുവിച്ചത്. സനാതൻ സസ്ത പ്രവർത്തകരായ ശരത് കലാസ്‌കർ, സച്ചിൻ അൻഡൂറെ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഡോ. വീരേന്ദർ സിങ് താവ്‌ഡെ, അഡ്വ. സഞ്‌ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തെ തുടർന്ന് വേറുതേവിട്ടത്.കൊലപാതകം നടന്ന് പത്തുവർഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ധാബോൽക്കർ. രേന്ദ്ര ദാഭോൽക്കർ, 2013 ഓഗസ്റ്റ് 20-നാണ് കൊല്ലപ്പെട്ടത്. പുനെയിലെ വി ആർ ഷിൻഡെ ബ്രിഡ്ജിൽ പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ, ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പുനെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
2014 ലാണ് ധാബോൽക്കർ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. പ്രഭാത നടത്തത്തിനു പോയ ധാബോൽക്കർ പുണെ സിറ്റിയിലെ വിത്തൽ റാംജി ഷിൻഡെ പാലത്തിനു സമീപം വെടിയേറ്റ് മരിക്കകുകയായിരുന്നു. പൻവേലിലെ ഇഎൻടി സർജൻ വിരേന്ദ്രസിങ് താവ്‌ഡെയാണ് കൊലപാതകത്തിനു പിന്നിലെ ആസൂത്രകനെന്നാണ് അന്വേഷണ സംഘം ആരോപിച്ചിരുന്നത്.