ബിജെപി വാഗ്‌ദാനം ചെയ്‌ത സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവി എൻസിപി അജിത് പവാർ പക്ഷം നിരസിച്ചു. മുതിർന്ന നേതാവും മുൻകേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന് ക്യാബിനറ്റ് റാങ്ക് നിരാകരികരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഏതാനും ദിവസം കാത്തിരിക്കുമെന്നും അതിനകം തീരുമാനമുണ്ടാകണമെന്നും അജിത് പവാർ ബിജെപിയോട് ആവശ്യപ്പെട്ടു.
ഒരു ലോക്‌സഭാംഗവും ഒരു രാജ്യസഭാംഗവുമാണ് അജിത് പവാർ പക്ഷത്തിനുള്ളത്. ഒരു ലോക്‌സഭാംഗം മാത്രമുള്ള ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)ക്കും ഒരു രാജ്യസഭാംഗവും രണ്ട് ലോക്‌സഭാംഗവുമുള്ള ജെഡിഎസിനും ക്യാബിനറ്റ് പദവി നൽകിയതാണ് അജിത് പവാറിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അജിത് പവാർ പക്ഷം ശരത് പവാർ വിഭാഗത്തിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.