Friday, November 22, 2024
spot_imgspot_img
HomeKeralaനരേന്ദ്രമോദിയുടെ ശബ്ദം വേട്ടക്കാരോടൊപ്പം: ടി ടി ജിസ്മോൻ

നരേന്ദ്രമോദിയുടെ ശബ്ദം വേട്ടക്കാരോടൊപ്പം: ടി ടി ജിസ്മോൻ

തൃശൂർ: ഇസ്രായേൽ അധിനിവേശത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ഇന്ത്യയുടെ വിദേശ നയത്തിൽ വെള്ളം ചേർക്കുകയും വേട്ടക്കാരോപ്പം നിലകൊള്ളുകയുമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോ‍‍ൻ . എഐവൈഎഫ് തൃശൂർ ജില്ലാകൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എക്കാലവും പലസ്തീനൊപ്പമാണെന്നുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശമാണ് ഇസ്രായേൽ പലിസ്തീനുമേൽ നടത്തിക്കൊണ്ടിരിക്കുന്നത്. പലസ്തീന്റെ 40 ശതനമാനത്തോളം അതിർത്തി പ്രദേശങ്ങളും വിവിധ ഘട്ടങ്ങളിലായി ഇസ്രായേൽ കൈവശപ്പെടുത്തിയിട്ടുണ്ട്. ഹമാസ് എന്ന ഭീകരസംഘടനയുടെ പേരു പറഞ്ഞുകൊണ്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരാലംബരായ ഒരു ജനതനയെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേൽ. യുഎന്റെ നേതൃത്വത്തിൽ ദ്വിരാഷ്ട്ര ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യൻ രാജ്യങ്ങളുൾപ്പെടെ ലോകത്തിന്റെ സമാധാനം നിലനിർത്തുവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളെ നേരിടാൻ ഇന്ത്യയിലെ യുവത്വം മുന്നിട്ടിറങ്ങണമെന്നും അവരെ എഐവൈഎഫ് മുന്നിൽ നിന്ന് നയിക്കുമെന്നും ജിസ്‌മോൻ അഭിപ്രായപ്പെട്ടു. ജില്ലയിൽ ഒന്നര ലക്ഷം പേരെ അംഗങ്ങളാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പ്രവർത്തകയോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്കൻ വല്ലൂർ, വി കെ വിനീഷ്, ടി പി സുനിൽ, ജില്ലാ സഹഭാരവാഹികളായ പി വി വിവേക്, വൈശാഖ് അന്തിക്കാട്, സാജൻ മുളവൻങ്ങാട്ടിൽ, ടി വി വിബിൻ, സി കെ ശ്രീരാജ് എന്നിവർ നേതൃത്വം നൽകി. ലിനി ഷാജി നന്ദി പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares