Tuesday, January 28, 2025
spot_imgspot_img
HomeOpinionമലയാളിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നേതാവ്; അച്യുത മേനോന്‍ സൃഷ്ടിച്ച നവകേരളം

മലയാളിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നേതാവ്; അച്യുത മേനോന്‍ സൃഷ്ടിച്ച നവകേരളം

സം​ഗീത ഷംനാദ്

കേരളത്തിൽ ജന്മിത്വത്തെ അവസാനിപ്പിച്ചുകൊണ്ട് 1970 ജനുവരി 1 ന് ഭൂപരിഷ്കരണ ഭേദഗതി നിയമം സഖാവ് സി അച്യുതമേനോന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭ പ്രാവർത്തികമാക്കി . കേരളത്തിൻറെ നിയമ നിർമ്മാണ ചരിത്രത്തിൽ തന്നെ ഇത്രമേൽ നാഴികക്കല്ലായ മറ്റൊരു ചരിത്രമില്ല . പകലന്തിയോളം പണിയെടുക്കുന്നവന് അന്നുവരെ ആ ഭൂമിയിൽ യാതൊരു അവകാശങ്ങളും ഇല്ലായിരുന്നുവെങ്കിൽ അന്നുമുതൽ അവനും ഈ ലോകത്ത് ഭൂമിയുടെ ഉടമയായി മാറി . ജന്മിക്ക് സമ്പ്രദായം പൂർണമായി അവസാനിച്ചു , കുടികിടപ്പുകാർക്ക് സ്വന്തമായി ഭൂമി ലഭ്യമായി , കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കപ്പെട്ടതിനു ശേഷമുള്ള മിച്ചഭൂമി ഭൂരഹിതർക്കും കർഷകർക്കുമായി വീതിച്ചു നൽകി .

ഇടുക്കി ജലവൈദ്യുത പദ്ധതി വരുവാൻ കാരണം സഖാവ് അച്യുതമേനോനും എംഎൻ ഉം ആയിരുന്നു വെന്ന് ബാബു പോൾ തൻറെ പുസ്തകത്തിൽ പറയുന്നുണ്ട് . കേരളം സമ്പൂർണ്ണ വൈദ്യുത സംസ്ഥാനമായി മാറിയതിൽ ഈ പദ്ധതി വഹിച്ച പങ്ക് ചെറുതല്ല .

പഞ്ചായത്തുകൾ തോറും ഹൈസ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചത് വിദ്യാഭ്യാസ ആരോഗ്യരംഗത്തെ വലിയൊരു കുതിച്ചുചാട്ടം ആയിരുന്നു കെൽട്രോൺ , ശ്രീചിത്ര മെഡിക്കൽ സെൻറർ , ശാസ്ത്രസാങ്കേതിക സർവ്വകലാശാല, കാർഷിക സർവകലാശാല , ഹൗസിംഗ് ബോർഡ് , സപ്ലൈകോ , പ്ലാനിങ് ബോർഡ് , ഔഷധി ,ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , സെൻറർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, കെഎസ്എഫ്ഡീസി തുടങ്ങി 45 ഓളം സ്ഥാപനങ്ങൾ അദ്ദേഹത്തിൻറെ കാലത്ത് സ്ഥാപിക്കപ്പെട്ടതാണ് .


സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സഖാവ് അച്യുതമേനോന്റെ വികസന സങ്കൽപങ്ങൾ ചേർന്നു നിന്നത് . അതുകൊണ്ടുതന്നെ പൊതുമേഖലയെ ശക്തിപ്പെടുത്തിയതിൽ സഖാവിൻറെ പങ്ക് നിർണ്ണായകമായിരുന്നു.

പാർപ്പിടം , വിദ്യാഭ്യാസം , ശാസ്ത്ര സാങ്കേതികവിദ്യ , ജലസംരക്ഷണം , പരിസ്ഥിതി, ആരോഗ്യരംഗം , വ്യവസായ രംഗം തുടങ്ങി ജന ജീവിതത്തിൻറെ സമഗ്ര മേഖലകളിലും അക്ഷരാർത്ഥത്തിൽ വികസനം സാധ്യമാക്കിയ ഇന്ന് നാം കാണുന്ന കേരള വികസനത്തിന്റെ ആദ്യ മോഡൽ ക്രാന്ത ദർശിയായ പ്രിയ സഖാവിൻറെ സംഭാവനയാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു , എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായിട്ടുണ്ട് . 1943 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു.

ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു , കേരളത്തിൻറെ അഞ്ചാമത്തെ മുഖ്യമന്ത്രി ആയും 1968-ൽ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും ലളിതമായ ജീവിതം കൊണ്ടും നിലപാടുകളിലെ ദീർഘവീക്ഷണം കൊണ്ടും ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ആദർശ ധീരനായ സഖാവ്

“കുടിലുകളില്‍ കൂരകളിൽ
കണ്മണി പോൽ സൂക്ഷിക്കും
ജനമുന്നണി നേതാവാണച്യുത മേനോൻ ”
എന്ന വരികൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാണ് .

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares