നീറ്റ്- നെറ്റ് ചോദ്യപേപ്പർ ചോർച്ച ക്രമക്കേടിനെതിരെ എടതിരിഞ്ഞി എഐഎസ്എഫ് എഐവൈഎഫ് മേഖലയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി ചെട്ടിയാൽ സെന്ററിൽ പ്രതിഷേധയോഗം നടത്തി.
എഐവൈഎഫ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നീറ്റ്- നെറ്റ് പരീക്ഷകളുടെ അഴിമതിയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നും എഐഎസ്എഫ് എഐവൈഎഫ് യോഗത്തിൽ ഉന്നയിച്ചു.
എഐഎസ്എഫ് പടിയൂർ ലോക്കൽ സെക്രട്ടറി ജിബിൻ ജോസ് അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സിപിഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കെ പി കണ്ണൻ,എഐവൈഎഫ് എടതിരിഞ്ഞി മേഖലാ പ്രസിഡന്റ് പി. എസ് കൃഷ്ണദാസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് എഐവൈഎഫ് എടതിരിഞ്ഞി മേഖലാ സെക്രട്ടറി വി ആർ അഭിജിത്ത് സ്വാഗതവും,എഐഎസ്എഫ് പടിയൂർ ലോക്കൽ പ്രസിഡന്റ് യാദവ് കൃഷ്ണ നന്ദിയും പറഞ്ഞു.