കണ്ണൂർ: വർഗ്ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ തയ്യാറായ നേതാവാണ് ജവാഹർലാൽ നെഹ്‌റുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കെ സുധാകരന്റെ വിവാദ പരാമർശം. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിൽ വച്ചായിരുന്നു പരാമർശം. കോൺഗ്രസുകാരനല്ലാത്ത അംബേദ്‌കറെയും മന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജന്മദിനത്തോടൊനുബന്ധിച്ച് കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സുധാകരൻ കുറ്റപ്പെടുത്തി.
ആര്‍എസ്എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തൽ നടത്തി ദിവസങ്ങൾക്കുള്ളിലാണ് താൻ മാത്രമല്ല നെഹ്റുവും തനിക്കുമുന്നെ ആർഎസ്എസ് അനുഭാവം പുലർത്തിയിരുന്ന നേതാവാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.