കരുനാഗപ്പള്ളി: എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മൃതി ജ്വാലയിൽ നവ വരനും വധുവും പങ്കാളികളായി. വിവാഹ സൽക്കാര ചടങ്ങിലാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ കല്ലേലിഭാഗം മേഖലാ കമ്മിറ്റി അംഗം ദീപക് കാർത്തികേയനും വധു ശ്രുതി എസ് രാമചന്ദ്രനും ക്യാമ്പായിനിൽ പങ്കാളികളായത്. സിപിഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്ത് കുമാർ ജി, എഐവൈഎഫ് നേതാക്കളായ അഖിൽ ആർ, അജാസ് എസ് പുത്തൻപുരയിൽ, ജിഷ്ണു എന്നിവരും സന്നിഹിതരായിരുന്നു.