കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ പ്രവർത്തകൻ നിഖിൽ തോമസ് പിടിയിൽ. കോട്ടയത്ത് കെഎസ്ആർടിസി ബസിൽ നിന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് നിഖിലിനെ പിടികൂടിയത്. നിഖിലിനെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖിലിനെ പിടിയിലാകുന്നത്.
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കും.
ചത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് ആരോപണം