Thursday, April 3, 2025
spot_imgspot_img
HomeKeralaതിരുവനന്തപുരത്തും നിപ ആശങ്ക; വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരത്തും നിപ ആശങ്ക; വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: വവ്വാൽ ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാർത്ഥിയെ മെഡിക്കൽ കോളജിലെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി വവ്വാൽ ശരീരത്തിൽ ഇടിച്ചത് സഹപാഠികളോട് പറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചു.

വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി സൂചിപ്പിച്ചിരുന്നു. കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares