ന്യൂഡൽഹി: അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.
സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, അഡീഷണൽ സോളിസെറ്റർ ജനറൽ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ചർച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിർദേശമാണ് മുന്നോട്ടു വച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാൻ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.