കൂടുതൽ പേർ നോട്ടയ്ക്ക് വോട്ട് ചെയ്താൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഹർജിക്കാരനായ ശിവ്ഖേരയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽശങ്കർനാരായണൻ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഒരു സ്ഥാനാർത്ഥിക്കും, നിശ്ചിതശതമാനം വോട്ട് കിട്ടാത്ത അവസരത്തിൽ ആ മണ്ഡലങ്ങളിൽ വിജയിയെ തീരുമാനിക്കാൻ ബദൽ മാർഗ്ഗം അവലംബിക്കാവുന്നതാണെന്ന 170-മത് നിയകമ്മീഷൻ റിപ്പോർട്ടും അഡ്വ. ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാണിച്ചു.