തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ ബാഹുലേയനെ അറസ്റ്റ് ചെയ്ത് വഞ്ചിയൂർ പൊലീസ്. വെള്ളായനിയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
200 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. രണ്ടുമാസത്തിനിടെ തിരുവനന്തപുരം നഗരത്തിൽ മാത്രം ഇയാൾക്കെതിരെ 12 മോഷണക്കേസുകളാണുള്ളത്. സ്പൈഡർമാന്റെ വേഷത്തിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീടിന്റെ വാതിലോ ജനലോ തകർക്കില്ല, പകരം വെന്റിലേറ്ററിനുള്ളിലൂടെ അകത്തു കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അടുത്തകാലത്താണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അതിനുശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു.