Thursday, November 21, 2024
spot_imgspot_img
HomeIndia‌തൊഴിലാളി സംഘടനകളുടെ പണിമുടക്ക്; രാജ്യം സ്തംഭിച്ചു

‌തൊഴിലാളി സംഘടനകളുടെ പണിമുടക്ക്; രാജ്യം സ്തംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ 20 കോടിയോളം തൊഴിലാളികളുടെ പിന്തുണയുമായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം പണിമുടക്കിൽ രാജ്യം സ്തംഭിച്ചു .കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ സമീപനങ്ങൾക്കെതിരെയും ദേശവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ മാർച്ച് 22 ന് ഡൽഹിയിൽ ചേർന്ന സംയുക്ത സംഘടനകളുടെ യോ​ഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിന്റെ ഭാ​ഗമായണ് ഇന്നും നാളെയും രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകളിൽ നിന്നുള്ള 20 കോടി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു.

എഐടിയുസിയോടൊപ്പം ഐൻടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ സഘടനകളും പണിമുടക്കിൽ അണിചേർന്നിട്ടുണ്ട്.

കൂടാതെ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ച (എസ്‌കെഎം) തുടങ്ങിയ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പണിമുടക്കിന് വൻതോതിലുള്ള പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് എഐടിയുസി ജനറൽ സെക്രട്ടറി വ്യക്തമാക്കി. ജാർഖണ്ഡ്, ചത്തിസ്​ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കലക്കരി ഖനന മേഖലയിലെ തൊഴിലാളികളടക്കം പണിമുടക്കിൽ അണിചേർന്നിട്ടുണ്ട്. അസം, ഹരിയാന, ഡൽഹി, പശ്ചിമ ബം​ഗാൾ, തെലുങ്കാന,കേരളം, തമിഴ്നാട്, കർണാടക, ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ, ഗോവ, ഒഡീഷ എന്നിവിടങ്ങളിൽ എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളി സമൂഹം ഒറ്റക്കെട്ടായാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾ റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കാനുള്ള മോഡി സർക്കാരിന്റെ നടപടികൾ നിർത്തലാക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി), മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം(എംഎൻആർഇജിഎ ) പ്രകാരമുള്ള കൂലി വിഹിതം വർദ്ധിപ്പിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെക്കുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares