1986 ഒക്ടോബർ 12 ഹൃദയരക്തം കൊണ്ടെഴുതിയ പൊരുതി മുന്നേറലുകളുടെ ചരിത്രത്തിൽ ഇളം നിണത്താൽ അവിസ്മരണീയമായ പോരാട്ടത്തിന്റെ ചരിത്രമെഴുതിയ സി കെ സതീഷ് കുമാറിന്റെ ധീര രക്തസാക്ഷിത്വത്തിനു 38 വർഷങ്ങൾ പ്രയമാവുന്നു .
അടിച്ചമർത്തലുകളുടെയും നീതി നിഷേധങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക പ്രതിബദ്ധതയും അനിതര സാധാരണമായ സംഘ ബോധവും കൊണ്ട് ചെറുത്തു തോൽപ്പിച്ച എഐഎസ്എഫിന്റെ സുദീർഘ ചരിത്രത്തിലെ എണ്ണമറ്റ രക്തസാക്ഷികളുടെ പരമ്പരയിലേക്ക് ഒരിക്കലും അണയാത്ത ജ്വാലയായി പോരാട്ട വീഥിയിൽ സൂര്യവെളിച്ചം വിതറുന്നു.
വിദ്യാർത്ഥികളുടെ യാത്രാവകാശം നിഷേധിക്കാൻ പരിശ്രമിച്ച കാടൻ സമീപനങ്ങൽക്കെതിരായ പോരാട്ടത്തിലാണ് പ്രീയപ്പെട്ട സഖാവിന്റെ രക്തസാക്ഷിത്വം ഉണ്ടായത്. സ്വകാര്യ ബസ് ഉടമകളുടെ ക്രൂരതയക്കും, ധാർഷ്ട്യത്തിനും എതിരായ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതികരണ വിജയത്തിന് കൗമാരത്തിന്റെ തുടിപ്പുകളിലേക്ക് കാലെടുത്തു വെയ്ക്ക മാത്രം ചെയ്തിരുന്ന, ചേർത്തല എസ് എൻ കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രിയ സഖാവിന്റെ ജീവൻ ബാലിയർപ്പിക്കേണ്ടി വന്നു. ചെറുത്തു നിൽപ്പുകൾക്കും പൊരുതി മുന്നേറലുകൾക്കും സംഘം ചേരുന്ന വിദ്യാർത്ഥികൾക്ക് ആവേശം പകരുന്ന ഓർമ്മയായി സതീഷ് കുമാർ ഇന്നും ജീവിക്കുന്നു.
മൃത്യുവിന്റെ ക്രൂരമുഖത്തിനു മുന്നിൽ നിർഭയമായ മനസ്സോടെ വഴങ്ങിക്കൊടുത്തെങ്കിലും രക്തപുഷ്പമായി വിടർന്നു നിൽക്കുന്ന സി കെ സതീഷ് കുമാർ വിദ്യാർത്ഥി സമൂഹത്തിന്റെ യാത്രവകാശം സംരക്ഷിച്ച ധീര പോരാളി എന്ന നിലയിൽ ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി നിലകൊള്ളും. തിളക്കം നഷ്ടപ്പെടാത്ത നക്ഷത്രമായും സുഗന്ധം വറ്റാത്ത പുഷ്പമായും സതീഷ് കുമാർ നില നിൽകും.