ഭുവനേശ്വർ: ഒഡീഷയിലെ ഖുർദയിൽ വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നശിപ്പിച്ച ബിജെപി സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലിക എംഎൽഎയും ഖുർദ നിയമസഭാമണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അറസ്റ്റിലായത്.
ബെഗുനിയ മണ്ഡലത്തിലുള്ള പോളിംഗ് ബൂത്തിലാണ് ജഗ്ദേവ് ഇവിഎം മെഷീൻ നശിപ്പിക്കുകയും പിന്നീട് പ്രിസൈഡിംഗ് ഓഫീസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വോട്ട് ചെയ്യാനെത്തിയ ജഗദേവ്, വോട്ടിംഗ് മെഷീനിൽ താമസം നേരിടുന്നുവെന്നാരോപിച്ച് മേശയിൽനിന്ന് ഇവിഎം തട്ടി താഴെയിട്ടു നശിപ്പിച്ചു എന്നാണ് പ്രിസൈഡിംഗ് ഓഫീസർ നൽകിയിരിക്കുന്ന പരാതി.