കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിന്റെ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഒണക്കിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22 മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 14 ഇനങ്ങളുമായാണ് ഭക്ഷ്യക്കിറ്റ് എത്തുക. കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു.
കഴിഞ്ഞ തവണത്തെ കിറ്റിലെ ഉത്പനങ്ങളിൽ നിന്നും ശർക്കരയും പപ്പടവും ഒഴിവാക്കി പകരം മിൽമയുടെ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പുമാണ് ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്.