മൂവാറ്റുപുഴ: പാരാപ്ലീജിയ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശികൾ സിനിമയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ തണലോണം എന്ന പേരിൽ നടന്ന പരിപാടി കേരള ചലച്ചിത്ര അക്കാഡമി അംഗവും സംവിധായകനുമായ എൻ. അരുൺ ഉദ്ഘാടനം ചെയ്തു . പാരാപ്ലീജിക് അസോസിയേഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ശരത് പടിപ്പുര അദ്ധ്യക്ഷത വഹിച്ചു .
സംസ്ഥാന ഭാരവാഹികളായ ഉണ്ണിമാക്സ് , മനോജ് ജോസ് , രാജീവ് ചെങ്ങന്നൂർ , ഉണ്ണി കണ്ണൂർ ചലച്ചിത്ര താരം ഇർഷാദ്,ബേസിൽ പാമ , സംവിധായകൻ എ ആർ ബിനുരാജ് ഗ്രാമപഞ്ചായത്ത് അംഗം യുഎ നാസർ , ബാവഹാജി തുടങ്ങിയവർ പ്രസംഗിച്ചു . ചലച്ചിത്ര താരങ്ങളായ ജോയ് വാൽക്കണ്ണാടി, കലാഭവൻ സജീവ് എന്നിവരുടെ നേതൃത്വത്തിൽ മെഗാഷോ അരങ്ങേറി.