വടകര: ഒഞ്ചിയം രക്തസാക്ഷിത്വം 75-ാം വാർഷിക സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ഓർക്കാട്ടേരി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു. ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്തു. മാനവമോചന ചരിത്ര പഥങ്ങളിലെ ത്യാഗനിർഭരമായ അധ്യായമാണ് ഒഞ്ചിയം രക്തസാക്ഷിത്വമെന്നും 1948 കളിൽ ഒഞ്ചിയത്ത് നടന്നത് തികച്ചും കമ്മ്യൂണിസ്റ്റ് നരവേട്ടയായിരുന്നു എന്നും സത്യൻ മൊകേരി പറഞ്ഞു.
സുദീർഘമായ ഏഴര പതിറ്റാണ്ടുകൾക്ക് ശേഷവും ഒഞ്ചിയം രക്തസാക്ഷികളുടെ രണസ്മരണകൾ ആവേശമായി കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നെഞ്ചോട് ചേർക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, സംസ്ഥാന സമിതി അംഗം ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. കെ ബാലൻ മാസ്റ്റർ 75-ാം വാർഷികത്തോട് അനുബന്ധമായി ജില്ലയിൽ നടത്തേണ്ട വിവിധ പരിപാടികൾ വിശദീകരിച്ചു. ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്തം, സംസ്ഥാന സമിതി അംഗം ടി. വി. ബാലൻ, സംസ്ഥാന സമിതി അംഗം ടി. കെ രാജൻ മാസ്റ്റർ, എം.സി. നാരായൺ നമ്പ്യാർ, സോമൻ മുതുവന, ജില്ലാ കമ്മിറ്റി അംഗം ആർ. സത്യൻ എന്നിവർ സംസാരിച്ചു. എൻ. എം. ബിജു സ്വാഗതവും ഇ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
സത്യൻ മൊകേരി, പി. വസന്തം, ഇ. കെ. വിജയൻ, ടി.വി. ബാലൻ, കെ. കെ ബാലൻ, എം. നാരായണൻ, എം. സി നാരായണൻ നമ്പ്യാർ എന്നിവർ രക്ഷാധികാരികളായും ചെയർമാൻ ടി. കെ രാജൻ മാസ്റ്റർ, കൺവീനർ എൻ.എം. ബിജു, ട്രെഷറർ ആർ. സത്യൻ തുടങ്ങി 501 അംഗ സ്വാഗത സംഘം കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിന് വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. വാർഷികത്തിന് സുവനീർ പ്രസിദ്ധീകരിക്കാനും തീരുമാനമായി.
സ്വാഗത സംഘം കമ്മിറ്റി
രക്ഷാധികാരികൾ:
സത്യൻ മൊകേരി, പി. വസന്തം, കെ. കെ. ബാലൻ, ഇ. കെ. വിജയൻ എംഎൽഎ, ടി.വി. ബാലൻ, എം. നാരായണൻ, എം. സി നാരായണൻ നമ്പ്യാർ, കെ. പാപ്പൂട്ടി മാസ്റ്റർ.
സ്വാഗത സംഘം ഭാരവാഹികൾ:
ചെയർമാൻ: ടി. കെ രാജൻ മാസ്റ്റർ
വൈസ് ചെയർമാൻ: സോമൻ മുതുവന, ടി. കെ വിജയരാഘവൻ, കെ. ഗംഗാധരക്കുറുപ്പ്, ശശികുമാർ പുറമേരി, വി.പി വിമല ടീച്ചർ.
ജനറൽ കൺവീനർ: എൻ.എം. ബിജു
ജോയിന്റ് കൺവീനർമാർ: എൻ. എം വിമല, കെ.പി പവിത്രൻ, ഇ.രാധാകൃഷ്ണൻ, കെ. കെ മോഹൻദാസ്, സി. രാമകൃഷ്ണൻ, എം.ടി ബാലൻ, വി. ടി മുരളി.
ട്രെഷറർ: ആർ. സത്യൻ
സബ് കമ്മിറ്റികൾ
പ്രോഗ്രാം കമ്മിറ്റി:
ചെയർമാൻ: പി. സുരേഷ് ബാബു
കൺവീനർ : ഇ. രാധാകൃഷ്ണൻ
പ്രചരണം :
ചെയർമാൻ: ശ്രീജിത്ത് മുടപ്പിലായി
കൺവീനർ: പി. സജീവ് കുമാർ
സുവനീർ കമ്മിറ്റി:
ചെയർമാൻ: അഡ്വ. പി. ഗവാസ്
കൺവീനർ: ഡോ: പി. കെ സബിത്ത്
സാമ്പത്തിക കമ്മിറ്റി:
ചെയർമാൻ: രജീന്ദ്രൻ കപ്പള്ളി
കൺവീനർ: ആർ. സത്യൻ