Friday, November 22, 2024
spot_imgspot_img
HomeOpinionമറക്കാൻ കഴിയുമോ ആ കരുതൽ…; ഒരേയൊരു കെ കെ ശൈലജ

മറക്കാൻ കഴിയുമോ ആ കരുതൽ…; ഒരേയൊരു കെ കെ ശൈലജ

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോ സ്കോപ്പുകൾ കൊണ്ടോ കാണുവാൻ സാധിക്കാത്ത ജീവനുള്ളതിന്റെയും ഇല്ലാത്തതിന്റെയും അതിർ വരമ്പിൽ കൂടെ കടന്ന് പോകുന്ന ഒരു സൂക്ഷ്മ ജീവി ലോക ക്രമത്തെയും മനുഷ്യജീവിതത്തെയും ആകമാനം സ്തംഭിപ്പിച്ചു.

ലോക മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ പോലും അന്ന് കൊറോണ ഭീതിയുടെ ഭീഭത്സതയിൽ വിറങ്ങലിച്ചു നിന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾ സ്വീകരിച്ച നയങ്ങൾ ലോകത്തിന്റെ സമസ്ത മേഖലകളെയാകമാനം നിശ്ചലമാക്കിയപ്പോൾ
ഗവണ്മെന്റിന്റെ ഉത്തര വാദിത്വ ബോധവും ശാസ്ത്രീയ മനോഭാവവും പ്രതിസന്ധിയെ നേരിടുന്നതിനാവശ്യമായ നിതാന്ത ജാഗ്രതയും സമഗ്ര വീക്ഷണവും പൗരന്മാരിലുണർത്തിയ സുരക്ഷിതത്വ ബോധം തന്നെയാണ് നമ്മുടെ സംസ്ഥാനത്തിന്റെ സമാശ്വാസ പരമായ അവസ്ഥക്ക് നിദാനമായത്.

അതെ, ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സാമൂഹ്യമായ പ്രതിരോധ നടപടികളാവിഷ്കരിച്ചു കൊണ്ടും ജനകീയമായ അതിജീവന പ്രവർത്തനങ്ങൾക്ക് രൂപം നൽകിയും അന്ന് കേരളത്തെ കൈപിടിച്ചുയർത്തുകയായിരുന്നു നമ്മുടെ ടീച്ചറമ്മ, കേരളത്തിന്റെ പ്രിയപ്പെട്ട ടീച്ചറമ്മ കെ കെ ശൈലജ ടീച്ചർ.

കോവിഡ് ചികിത്സ അതിന്റെ തുടക്കത്തിൽ പൂർണമായും സൗജന്യമാക്കിയും ആശുപത്രി ഐസലേഷനുകളിലും ക്വറന്റൈനുകളിലും കഴിയുന്നവരുടെ ചെലവുകൾ വഹിച്ചും മുഴു ജില്ലകളിലും കോവിഡ് ആശുപത്രികൾ സ്ഥാപിച്ചും കോവിഡ് പരിശോധനക്കായി കിയോസ്‌ക് ഏർപ്പെടുത്തിയും പഴുതടച്ച കരുതലുമായി കേരളത്തെ നെഞ്ചോട് ചേർക്കുകയായിരുന്നു അവർ!

ടീച്ചർ ആരോഗ്യ മന്ത്രിയായിരിക്കെ 2017 ആഗസ്ത് മാസം മുതലാണ് കേരളത്തിൽ ആർദ്രം മിഷൻ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയും ആരോഗ്യ സ്ഥാപനങ്ങളെ ജനസൗഹൃദമാക്കിയും അവയ്ക്ക്
NABH, KASH, KAYAKALPA തുടങ്ങിയ അക്രഡിറ്റേഷൻ ലഭ്യമാക്കിയും രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അക്രഡിറ്റേഷൻ ലഭിച്ച ആരോഗ്യസ്ഥാപനങ്ങളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയും രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു.
ആരോഗ്യ സൂചികകളിൽ എന്നും പ്രഥമ സ്ഥാനം നിലനിർത്തുന്ന നമ്മുടെ സംസ്ഥാനം പൊതുജനാരോഗ്യ രംഗത്ത് ആഗോള ശ്രദ്ധ ആകർഷിക്കുന്നു എന്നു മാത്രമല്ല, പല വികസിത രാജ്യങ്ങളെക്കാൾ മുന്നിലാണെന്നത് അഭിമാനകരമായ വസ്തുതയാണ്. നിതി ആയോഗ് ആരോഗ്യ സൂചിക റാങ്കിംഗിൽ ഒന്നാമതാണ് നമ്മുടെ കേരളം.

കെ കെ ശൈലജ ടീച്ചർ വടകരയിൽ ഇടത് സ്ഥാനാർത്ഥി ആയി വന്നതോടെ ആവേശ ഭരിതമായിരിക്കുകയാണ് ഇടത് കേന്ദ്രങ്ങൾ.
തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറമ്മയുടെ വിജയം ഉറപ്പാക്കാൻ ആബാലവൃദ്ധം ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇടത് മുന്നണിയുടെ പൊന്നാപുരം കോട്ടയായിരുന്ന മണ്ഡലം ഇക്കുറി ടീച്ചറിലൂടെ ഇടത്പക്ഷത്തിനെന്നാണ് മണ്ഡലം ഒന്നടങ്കം പറയുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റിയ കെ കെ ശൈലജ ടീച്ചർ വടകരയിൽ നിന്ന് ജനവിധി തേടുമ്പോൾ സമ്പൂർണ്ണ വിജയം ഉറപ്പിക്കുകയാണ് ഇടത് പക്ഷം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares