Sunday, November 24, 2024
spot_imgspot_img
HomeIndia'അഴിമതി'ക്ക് പാർലമെന്റിന്റെ വിലക്ക്; നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങളും ഇനി പാര്‍ലമെന്‍റില്‍ ഉച്ചരിക്കാൻ പാടില്ല

‘അഴിമതി’ക്ക് പാർലമെന്റിന്റെ വിലക്ക്; നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങളും ഇനി പാര്‍ലമെന്‍റില്‍ ഉച്ചരിക്കാൻ പാടില്ല

ന്യൂഡൽഹി: അഴിമതി എന്ന വാക്കിനെ പാർലമെന്റിൽ ഉച്ചരിക്കുന്നതിനു വിലക്ക്. പാർലമെന്ററികാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. അഴിമതി എന്ന വാക്കിനോടൊപ്പം 65 പദങ്ങളാണ് പാർലമെന്റിൽ ഇനിമുതൽ ഉച്ചരിക്കരുത് എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ കൈപ്പുസ്തകം പുറത്തിറക്കി. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കോവിഡ് വ്യാപി, വിനാശ പുരുഷൻ, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നു, ഉപയോ​ഗ ശൂന്യമയ തുടങ്ങിയ 65 പദങ്ങൾ ഇനി മുതൽ ഉപയോഗിക്കരുത്.

അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാൽ അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈപ്പുസ്തകത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. പുതിയ നിർദ്ദേശം വർഷകാല സമ്മേളനം മുതൽ പ്രാബല്യത്തിൽ വരും. ഇത് പാര്ലമെന്റിന്റെ ഇരു സഭകൾക്കും ബാധകമായിരിക്കുമെന്നും ലോക്സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു.

‘അഴിമതി’ നേരത്തെ തന്നെ അൺ പാർലമെന്ററി ആയിരുന്നു പക്ഷെ ഇത് ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക്‌സഭ സ്‌പീക്കറോ, രാജ്യസഭ ചെയർമാനോ ആയിരിക്കും. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares