Saturday, November 23, 2024
spot_imgspot_img
HomeKeralaക്ഷേത്രങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി: അസമയത്ത് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചായിരിക്കും തീരുമാനമെടുക്കേണ്ടത്.

ക്ഷേത്രങ്ങളിൽ റെയ്ഡ് നടത്തി വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം കോടതി പൂർണമായും റദ്ദാക്കിയിട്ടുണ്ട്. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യാവാങ്മൂലം സമർപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

അസമയത്ത് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് വിലക്കി ഹെെക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഇന്നലെയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ ഉന്നയിക്കാത്ത ആവശ്യങ്ങളിലാണ് സിംഗിൾബെഞ്ച് ഉത്തരവു നൽകിയതെന്നും അസമയത്തു വെടിക്കെട്ടു പാടില്ലെന്നു പറയുമ്പോൾ ഏതാണ് അസമയമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അപ്പീലിൽ പറയുന്നു. ആരാധനാലയങ്ങളിൽ അനധികൃതമായി വെടിക്കോപ്പുകൾ സൂക്ഷിക്കുന്നുണ്ടെന്ന് ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നിട്ടും അന്വേഷണം നടത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം മരട് ക്ഷേത്രത്തിലെ വെടിക്കെട്ടുനിരോധിക്കണമെന്ന ഹർജിയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധിച്ച് സിംഗിൾബെഞ്ച് വെള്ളിയാഴ്ച വിധി പറഞ്ഞത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares