കുഴൂർ: എഐവൈഎഫ് മാള മണ്ഡലതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കുഴൂരിൽ വെച്ച് നടന്ന ചടങ്ങിൽ, ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേക്ക് മുജിബൂർ റഹ്മാന്റെ ജീവചരിത്ര നോവലിന്റെ കവർ ചിത്രം തയ്യാറാക്കി ലോക ശ്രദ്ധ നേടിയ ആരോമൽ കെ എസ് ന് നൽകി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ശ്രീരാജ് നിർവഹിച്ചു.
പ്രസിഡന്റ് രമ്യ ശ്രീജേഷ് അധ്യക്ഷത വഹിച്ചു. സിപിഐ മാള മണ്ഡലം സെക്രട്ടറി എം ആർ അപ്പുകുട്ടൻ, ലോക്കൽ സെക്രട്ടറി പി കെ അലി, എഐവൈഎഫ് മാള മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ സനീഷ് കുമാർ പി എസ്, സുജിത് കുമാർ പി കെ, വൈസ് പ്രസിഡന്റുമാരായ പ്രിൻസൺ ജോസ്, ലിബിൻ പ്ലാക്കൽ, കുഴൂർ മേഖല പ്രസിഡന്റ് ഹിരൺ ഹരിദാസ്, സെക്രട്ടറി നിധിൻ ഗോപി , അഫ്സൽ കെ കെ, സുജിത്ത്കുമാർ പി കെ , സച്ചിൻദേവ് ,ഷിന്റോ എന്നിവർ സംസാരിച്ചു.