കൈപ്പമംഗലം: എഐവൈഎഫ് ഹെമുക്കലാനി യൂണിറ്റിന്റെയും കേരളമഹിളാസംഘം ബീച്ച്റോഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വനിതാ-യുവജന കൂട്ടായ്മ ഒരുക്കി. ആദിത്യൻ കാതിക്കോട് അവതരിപ്പിച്ച ‘പുഴയുടെ ചങ്ങാതി’ എന്ന ഒറ്റയാൾ നാടകത്തോടെ ആരംഭിച്ച പരിപാടി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ നേതാക്കൾ ആയ എം ഡി സുരേഷ് മാസ്റ്റർ, പി എ അഹമ്മദ്, അഡ്വ. പി കെ പുരുഷോത്തമൻ, എസ് എം ജീവൻ, സി എ ധർമ്മദാസ്, മുരളീധരൻ അയിരൂർ എ ഐ വൈ എഫ് നേതാക്കൾ ആയ അരുൺജിത്ത് കാനപിള്ളി, നിഖിൽ, വിപിൻ സി സി, ദിവ്യ അനീഷ്, മഹിളാ സംഘം നേതാക്കൾ ആയ വേണി പ്രേം ലാൽ, സൂര്യ റോഷ് എന്നിവർ പങ്കെടുത്തു
കൈപ്പമംഗലം 14 -ാം വാർഡിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. ഇന്ദുജ (ആരോഗ്യം) പുഷ്പ (അംഗനവാടി) ഷീജ ദാസ് (അധ്യാപനം) സന്ധ്യ ബാബു (കൃഷി) മൃണവീചി (അധ്യാപനം) ശൈലജ ദാസൻ (ആശ വർക്കർ) ഷൈല അശോകൻ (ആശ വർക്കർ) സാജിത അയിരൂർ (വിദ്യാഭ്യാസം) ഗീത സതീശ് (അദ്ധ്യാപനം)സ്മൃതി രാജീവ് (വിദ്യാർത്ഥിനി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
രാജി ജോഷി അധ്യക്ഷത വഹിച്ചയോഗത്തിൽ ജാസ്മിൻ നാസർ, ഗീത വാസുദേവൻ, ചിന്നു ഗോപി, ആദർശ് രമേശ്, സ്നേഹിത് എന്നിവർ നേതൃത്വം നൽകി. കല്യാൺ കൃഷ്ണ സ്വാഗതവും, സജിത രമേശ് നന്ദിയും പറഞ്ഞു.