കൊട്ടാരക്കര: എഐവൈഎഫ് സംസ്ഥാന ക്യാമ്പിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 22, 23 തീയതികളിൽ കൊട്ടാരക്കര താഴത്ത് കുളക്കടയിൽ സി കെ ചന്ദ്രപ്പൻ സ്മാരകത്തിൽ ക്യാമ്പ് നടക്കും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ദേശീയ വർക്കിങ് കമ്മിറ്റി അംഗം അഡ്വ. ആർ ജയൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മന്മഥൻ നായർ, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അധിൻ, സിപിഐ മണ്ഡലം സെക്രട്ടറി എഎസ് ഷാജി, ജില്ലാ കൗൺസിൽ അംഗം ജി മാധവൻ നായർ, മണ്ഡലം അസി. സെക്രട്ടറി എസ് രഞ്ജി ത്ത്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ഇ കെ സുധീർ, ജി ല്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, മണ്ഡലം സെക്രട്ടറി ഡി എൽ അനുരാജ് എന്നിവർ സംസാരിച്ചു.
101 അംഗ സംഘാടകസമിതി യും ഭാരവാഹികളായി ചെയർമാൻ എ മന്മഥൻ നായർ, ജനറൽ കൺവീനർ എസ് വിനോദ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.