വെസ്റ്റ് ബാങ്ക്: ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരിലൊരാളായ ഹംദാന്‍ ബല്ലാലിനെ ഇസ്രയേല്‍ സൈന്യം തടവിലാക്കിയതായി റിപ്പോർട്ട്.
ഇന്നലെ (തിങ്കളാഴ്ച) അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രയേലി കുടിയേറ്റക്കാര്‍ ഹംദാനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ അദ്ദേഹത്തെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഒരു സൈനിക താവളത്തില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പക്ഷേ ഇതുവരെ ഹംദാനുമായി സംസാരിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.