96-ാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഴ് അവാർഡുകൾ നേടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മർ ഇത്തവണത്തെ ഓസ്കാറിൽ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടന്, ഒറിജിനൽ സ്കോർ, എഡിറ്റിംഗ്, ക്യാമറ അവാർഡുകൾ ഓപൺ ഹെയ്മർ നേടി. ആറ്റം ബോംബിൻറെ പിതാവ് ഓപൺഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫർ നോളൻ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളൻ നേടി.
കില്ല്യൻ മർഫി മികച്ച നടനായും, എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബർട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടൻ. എമ്മ സ്റ്റോണിൻറെ മികച്ച നടി പുരസ്കാരം അടക്കം പൂവർ തിംങ്ക് നാല് അവാർഡുകൾ നേടി. സോൺ ഓഫ് ഇൻട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാർബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.
ജിമ്മി കമ്മൽ ആയിരുന്നു ഡോൾബി തീയറ്ററിൽ നടന്ന ചടങ്ങിൻറെ അവതാരകൻ. ഇസ്രയേൽ പാലസ്തീൻ സംഘർഷം നടക്കുന്ന ഗാസയിൽ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികൾ ചുവന്ന റിബൺ ധരിച്ചാണ് ഓസ്കാർ ചടങ്ങിന് എത്തിയത്. അതേ സമയം മികച്ച വസ്ത്രാലങ്കരത്തിന് അവാർഡ് പ്രഖ്യാപിക്കാൻ ഹോളിവുഡ് നടൻ ജോൺ സീന എത്തിയത് പൂർണ്ണനഗ്നനായിട്ടായിരുന്നു.
മികച്ച ചിത്രം
ഓപൺ ഹെയ്മർ
മികച്ച നടി
എമ്മ സ്റ്റോൺ
മികച്ച സംവിധായകൻ
ക്രിസ്റ്റഫർ നോളൻ -ഓപൻഹെയ്മർ
മികച്ച നടൻ
കില്ല്യൻ മർഫി – ഓപൻ ഹെയ്മർ
സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”
ആനിമേറ്റഡ് ഷോർട്ട് ഫിലിം
‘വാർ ഈസ് ഓവർ’
ആനിമേറ്റഡ് ഫിലിം
“ദ ബോയ് ആൻറ് ഹീറോയിൻ”
ഒറിജിനൽ സ്‌ക്രീൻപ്ലേ
“അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി
അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
“അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ
മികച്ച ഡോക്യുമെൻററി ഫീച്ചർ ഫിലിം
20 ഡേയ്സ് ഇൻ മാര്യുപോൾ –
റഷ്യയുടെ യുക്രൈൻ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെൻററിയാണ് ഇത്
മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈൻ
‘പുവർ തിങ്‌സ്’
മികച്ച സഹനടൻ
റോബർട്ട് ഡൌണി ജൂനിയർ ‘ഓപൻഹെയ്മർ’
മികച്ച ഒറിജിനൽ സ്കോർ
ലുഡ്വിഗ് ഗോറാൻസൺ – ഓപൻ ഹെയ്മർ
മികച്ച ഗാനം
“വാട്ട് വാസ് ഐ മെയ്ഡ് ഫോർ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ
മികച്ച വിദേശ ചിത്രം
ദ സോൺ ഓഫ് ഇൻട്രസ്റ്റ്
മികച്ച ശബ്ദ വിന്യാസം
ദ സോൺ ഓഫ് ഇൻട്രസ്റ്റ്
മികച്ച എഡിറ്റിംഗ്
ജെന്നിഫർ ലൈം ‘ഓപൻഹെയ്മർ’
ബെസ്റ്റ് വിഷ്വൽ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വൺ
മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ – ഓപൻഹെയ്മർ
96ാം ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടി ‘ഓപൻഹെയ്മർ’ – ലൈവ് അപ്ഡേറ്റ്