Thursday, November 21, 2024
spot_imgspot_img
HomeKeralaകനത്ത പുകമഞ്ഞ് ദൃശ്യപരിധി കുറയ്ക്കുന്നു; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

കനത്ത പുകമഞ്ഞ് ദൃശ്യപരിധി കുറയ്ക്കുന്നു; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

ൽഹി എയർപ്പോർട്ട് കനത്ത പുകമഞ്ഞിൽ മൂടിയതോടെ നിരവധി വിമാന സർവീസുകളെ ബാധിച്ചു. ഫ്ലൈറ്റ്‌റാഡാർ 24 അനുസരിച്ച് ഡൽഹി വിമാനത്താവളത്തിൽ 300-ലധികം വിമാന സർവീസുകൾ വൈകി. പുകമഞ്ഞിൽ മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സർവീസുകളെ സാരമായി ബാധിച്ചത്.

ഡൽഹി എയർപ്പോർട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സർവീസാണ് വൈകിയത്. എയർപ്പോർട്ടിലേക്ക് വരുന്ന വിമാനങ്ങൾ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങൾ 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാർ യാത്രാവിവരങ്ങളറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപ്പോർട്ട് അധികൃതർ അറിയിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. വായു ഗുണനിലവാര സൂചിക 418 ൽ നിന്ന് 452 ആയി രേഖപ്പെടുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 459 ആണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares