കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാല്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. എഐവൈഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു.
1996 ല്‍ മുതിര്‍ന്ന നേതാവ് പി കെ ശ്രീനിവാസന്റെ വേര്‍പാടിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി എസ് സുപാല്‍ ആദ്യം മത്സരരംഗത്ത് എത്തിയതും വിജയിച്ചതും. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പിലും സുപാല്‍ വിജയം നേടി.