തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവച്ചു. തിങ്കളാഴ്‌ച രാവിലെ നിയമസഭാ സ്‌പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് എംഎൽഎയുടെ രാജി. അൻവർ രാജിവച്ചതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് പോകും.
തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതിന് പിന്നാലെയാണ് പി വി അൻവർ സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറിയത്.