Friday, April 4, 2025
spot_imgspot_img
HomeKeralaമലയാളത്തിന്റെ പ്രിയ കഥാകാരി പി വത്സല അന്തരിച്ചു

മലയാളത്തിന്റെ പ്രിയ കഥാകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

1960-കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്.

നെല്ല് , റോസ്‌മേരിയുടെ ആകാശങ്ങള്‍ , ആരും മരിക്കുന്നില്ല , ആഗ്നേയം , ഗൗതമന്‍ , പാളയം തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു. 2021 ൽ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. എസ്പിസിഎസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി ആര്‍ നമ്പ്യാര്‍ അവാര്‍ഡ്, എം ടി ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares