Friday, November 22, 2024
spot_imgspot_img
HomeKerala'ആരും ഒന്നും തിരുത്തിയിട്ടില്ല; സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെ'

‘ആരും ഒന്നും തിരുത്തിയിട്ടില്ല; സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെ’

കണ്ണൂർ: മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്‌പീക്കർ എ എൻ ഷംസീ‌ർ ഒരു മതവിശ്വാസത്തിനുമെതിരെ പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഇത് ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ്. സ്‌പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഇപ്പോൾ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

സ്പീക്കര്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്. ലോകസ്ഭാ തെരഞ്ഞടുപ്പിന് ഇത് നല്ലൊരു അവസരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. വളരെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ സാമുദായിക മതധ്രൂവീകരണമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും റിയാസ് പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares